കറുപ്പിന്‍റെ അഴക്
------------------------------
''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''
ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..
ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ് ബിലാലിനെ..
കറുത്ത നീഗ്രോ.. ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും, ആരും ചോദിക്കില്ല.. അതാണ് നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!