Blog Title:

Blog Title:
Created by Shamnad Koori Parambil, Doha - Qatar. Mob: +974 5518 2235

Wednesday, December 3, 2014

Tips for personality development by prophet Mohammed PBUH.

മുഹമ്മദ്‌ നബി (സ) യിലൂടെ  വ്യക്തിത്വ വികസനത്തിന്‌ ചില മാർഗങ്ങൾ.  

  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. 
  •  ഭാര്യയുടെ രഹസ്യങ്ങള് പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില് ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. 
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബബന്ധം വിഛേദിക്കുന്നതിനാണ്. 
  • അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
  • നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് നല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
  • ദരിദ്രന് നല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. 
  • മതം ഗുണകാഷയാകുന്നു 
  • മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്. 
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില് പ്പെട്ടവനല്ല. 
  • വഴിയില് നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. 
  • വിവാഹം നിങ്ങള് പരസ്യപ്പെടുത്തണം. 
  • ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്. 
  • നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. 
  • നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്. 
  • നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.  മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്. 
  • നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
  • ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കണം. 
  • ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം. 
  • പരസ്പരം കരാറുകള് പലിക്കണം. 
  • അതിഥികളെ ആദരിക്കണം. 
  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്. 
  • സത്യം പറയുക. വിജയം അതിലാണുള്ളത്. 
  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കും. 
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്. 
  • അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക. 
  • ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല. 
  • മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല. 
  • നിങ്ങളില് ശ്രേഷ്ടന് ഭാര്യയോട് നന്നായി വര്ത്തിക്കുന്നവനാണ്. 
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം. നിങ്ങള് കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും 
  • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്കുന്നതില് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്. 
  • ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും. 
  • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗരാജ്യത്തേക്കടുപ്പിക്കും. 
  • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ‍ ഏറ്റവും ഉത്തമമായത്. 
  • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്. 
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്ക്കുന്നതിനുമാണ്. 
  • മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്. കോപം വരുമ്പോള് അത് അടക്കി നിര്ത്തുന്നവനാണ്. 
  • കോപം വന്നാല് മൌനം പാലിക്കുക. 
  • നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്.സന്തോഷിപ്പിക്കുക.  വെറുപ്പിക്കരുത്. 
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്ന തില് നിങ്ങള്ക്ക് പുണ്യമുണ്ട്. 
  • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക. 
  • നിങ്ങള്ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള് മറച്ചു വെക്കരുത്. അത് നന്ദി കേടാണ്. 
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  • ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും. 
  • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും. 
  • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്. 
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്. 
  • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു. 
  • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നില്ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു, 
  • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും. 
  • മുഖസ്തുതി പറയുന്നവന്റെ വായില് മണ്ണു വാരിയിടണം. 
  • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേ ക്കാള് ഉത്തമമായ ഭക്ഷണമില്ല. 
  • പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള് വിശ്രമിക്കരുത്.
--------------------------------------------------------------------------------------------------------------------------------------------------------------

No comments:

Post a Comment