Blog Title:

Blog Title:
Created by Shamnad Koori Parambil, Doha - Qatar. Mob: +974 5518 2235

Thursday, December 11, 2014

About Ottappalam (Palakkad District):

ഒറ്റപ്പാലം :-

പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ടവള്ളുവനാട് താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി ഒറ്റപ്പാലം താലൂക്ക്എന്ന പേരിൽ നിലവിൽ വരികയുണ്ടായി.


ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റക്കു നിൽക്കുന്ന ഒരു പാല മരമാണ്. പാല നിന്നിടം ഒറ്റപ്പാലം എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങൾ കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറംഎന്നും അറിയപ്പെട്ടുതുടങ്ങി.

ടി. പ്രകാശം അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയുടെരാഷ്ട്രപിതാവായ മഹാത്മാഗാന്ധിആദ്യമായി കേരളത്തിലെത്തിയത്.

സിനിമാ ചിത്രീകരണത്തിന്റെ പറുദീസയാണ് ഈ സ്ഥലം. ഒട്ടേറെ മനകളും ഇല്ലങ്ങളുമുള്ള ഒറ്റപ്പാലത്തും പരിസരത്തുമായി ചിത്രീകരിച്ച സിനിമകളുടെ എണ്ണമെടുത്താല്‍ തീരില്ല. നെല്‍പ്പാടങ്ങളും ഭാരതപ്പുഴയുടെ സൗന്ദര്യവുമെല്ലാം മേളിയ്ക്കുന്ന ഒറ്റപ്പാലം പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കുകയേയില്ല.

കിള്ളിക്കുറിശ്ശിമംഗലമാണ് ഒറ്റപ്പാലത്തെ പ്രധാന ആകര്‍ഷണം. ഒറ്റപ്പാലം പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ലക്കിടിയ്ക്കടുത്താണ് ഈ സ്ഥലം. കവിയും ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമെന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തിന്റെ പ്രത്യേകത. കേരളത്തിന്റെ കലാസാഹിത്യ പാരാമ്പര്യത്തില്‍ നമ്പ്യാര്‍ക്കും കിള്ളിക്കുറിശ്ശി മംഗലത്തിനുമുള്ള പ്രാധാന്യം ചെറുതല്ല.

പ്രശസ്തമായ ചിനക്കത്തൂര്‍ പൂരം നടക്കുന്ന ചിനക്കത്തൂര്‍ കാവ്, വള്ളുവനാടന്‍ മൂകാംബികയെന്നറിയപ്പെടുന്ന പരിയാനംപട്ട ക്ഷേത്രം തുടങ്ങിയവയും ഒറ്റപ്പാലത്താണ്.
====================    ========    =====================

No comments:

Post a Comment