Blog Title:

Blog Title:
Created by Shamnad Koori Parambil, Doha - Qatar. Mob: +974 5518 2235

Tuesday, December 9, 2014

Factors of Arranged Marriage vs Love Marriage

*** അറേഞ്ച്ഡ് മാരേജും ലൗ മാരേജും ചില കണ്ടെത്തലുകള് ***

  1. വീട്ടുകാരെ ചെറുതായി ഒന്ന് ഇളക്കി വിട്ട ശേഷം വെട്ടാന് കൊണ്ടു പോവുന്ന കോഴി പോലെ നമ്മളൊന്നു നിന്നു കൊടുത്താ മതി അവര് നടത്തി തരും നമ്മുടെ കല്യാണം, ബട്ട് ലൗ മാരേജ് നമ്മള് മുന്നില് നിന്നു വേണം നടത്താന് , വീട്ടുകാരുടെ യാതൊരു സഹായ സഹകരണവും പ്രതീക്ഷിക്കരുത്. അർദ്ദരാത്രി നിങ്ങള് ചാണക കുഴിയില് വരെ ചിലപ്പോള് വീഴേണ്ടി വന്നേക്കാം .. . പതറരുത് .. !!
  2. പ്രേമിച്ച് കെട്ടിയാ 40% പെണ്പിള്ളേരും " ഡാ പോടാ " ന്നെ വിളിക്കൂ. വീട്ടുകാരുടെ മുന്നീന്ന് വിളിച്ചാലും നമ്മള് കണ്ണടച്ച് നില്ക്കേണ്ടി വരും അറേഞ്ച്ഡ് ആണേ ഒരുത്തിയും നമ്മളെ ഡാ പോടാന്ന് വിളിക്കില്ല. ഇനി വിളിച്ചാ തന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചാ എല്ലാം ഒക്കെ ആവും ..
  3. അറേഞ്ച്ട് മാരേജ് ആണെങ്കില് പെണ്ണിനെ കല്യാണം കഴിച്ച് വീട്ടിലേക്ക് കൂട്ടിവരുമ്പോ ബാഗില് ഒരു മാസത്തേക്കുള്ള തുണിയെങ്കിലും ഉണ്ടാവും. ബട്ട് നമ്മള് ചാടിച്ച് കൊണ്ടുവന്നാ അപ്പോ ഉടുത്ത തുണിയല്ലാതെ ഒരു ട്വവല് പോലും നമ്മള് പ്രതീക്ഷിക്കരുത്. ഈ ഒരൊറ്റ കാരണം മതി നിങ്ങളെ കുറച്ചു കാലത്തേക്ക് പാപ്പരാക്കാന് ..
  4. നമ്മള് പ്രേമിച്ച് കെട്ടിയ പെണ്ണിന് നമ്മളില് ഒരുപാട് പ്രതീക്ഷകളുണ്ടാവും. ഇവനെന്നെ പൊന്നുപോലെ നോക്കും , പാർക്കില് കൊണ്ടുപോവും . സിനിമ കാണിക്കും അങ്ങനെ അങ്ങനെ പക്ഷേ അറേഞ്ച് മാരേജ് ചെയ്ത പെണ്ണിന്റെ മനസില് ഒറ്റ ആഗ്രഹമേ ഉണ്ടാവൂ.  "ഈശ്വരാ ഇവന് കൂതറ ആയിരിക്കല്ലേ, സ്വസ്തതയോടെയും സമാധാനത്തോടെയും ജീവിക്കാന് പറ്റണേ "
  5. പ്രേമിച്ച് കെട്ടിയ പെണ്ണ് ഏതെങ്കിലും കാരണവശാല് എന്തെങ്കിലും കൂതറത്തരം കാണിച്ചാല് നമ്മുടെ വീട്ടുകാർ പോലും നമ്മുടെ കൂടെ നില്ക്കില്ല. പക്ഷേ അറേഞ്ച്ഡ് ആണെങ്കില് നമ്മുടെ വീട്ടുകാർ വിവാഹ ശേഷവും പൂർണ പിന്തുണയുമായി നമ്മുടെ കൂടെ ഉണ്ടാവും ..
  6. ലൗ മാരേജിന് അറേഞ്ച്ഡ് മാരേജിനെക്കാളും അമ്മായിയമ്മ മരുമകള് പോര് ഉണ്ടാവാന് 60% വരെ സാധ്യത കൂടുതലാണ് ..
  7. കല്യാണം കഴിഞ് എന്നേലും പെണ്ണിന്റെ വീട്ടില് കയറി ചെന്നാല് അമ്മായിയപ്പന്റെ ഒരു 916 ചിരിയും അമ്മായിയമ്മയുടെ സ്നേഹപൂർവമുള്ള ഒരു ചായയും കിട്ടാന് ഏറ്റവും നല്ലത് അറേഞ്ച്ഡ് മാരേജ് തന്നെയാണ് .. 
#####################       #####################       #####################

" പെണ്ണ് കെട്ടാത്തവരെ ഇപ്പോ ബോളുള്ളത് നിങ്ങളുടെ സ്വന്തം ക്വോർട്ടിലാണ് ആയതിനാല് എങ്ങോട്ട് തട്ടണം എന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്"

No comments:

Post a Comment