പായസം - 01
NB: ചക്കച്ചുള ഒന്നുചൂടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് തണുപ്പ് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
ജാക്ഫ്രൂട്ട്, ബനാന, കാരറ്റ് പ്രഥമന്‍
ചേരുവകള്‍:
1) പഴുത്ത ചക്കച്ചുള -ഒരു കപ്പ് (നാരും കുരുവും നീക്കി ചെറുതായരിഞ്ഞത്)
2) നേന്ത്രപ്പഴം -ഒരു കപ്പ് (ഏറ്റവും ചെറുതായരിഞ്ഞത്)
3) കാരറ്റ് ഒന്നുവേവിച്ച് ചെറുതായരിഞ്ഞത് -ഒരു കപ്പ്
4) പഞ്ചസാര -അര കപ്പ്
5) ശര്‍ക്കര -600 ഗ്രാം
6) നെയ്യ് -50 മി.ലി
7) പാല്‍ -ഒരു കപ്പ്
8) പാല്‍പ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
9) മില്‍ക്ക്മെയ്ഡ് -രണ്ട് ടേബ്ള്‍സ്പൂണ്‍
10) കൂവപ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
11) അണ്ടിപ്പരിപ്പ് -50 ഗ്രാം
12) നാളികേരം കുറച്ചുവലുത് -രണ്ടെണ്ണം
13) കിസ്മിസ് -20 ഗ്രാം
14) ഏലയ്ക്കാപ്പൊടി - ഒന്നേകാല്‍ ടീ സ്പൂണ്‍
15) ബദാം അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍

പാകപ്പെടുത്തുന്ന വിധം:
പഞ്ചസാര കാല്‍ കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് പാനിയാക്കി ഒരുനുള്ള് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് അരിഞ്ഞുവെച്ചവ (1 മുതല്‍ 3 വരെയുള്ളവ) പാനിയില്‍ ഇളക്കി കുതിര്‍ത്തുവെക്കണം. ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് വെക്കണം. തേങ്ങ ചതച്ച് പിഴിഞ്ഞ് ഒന്ന്/ഒന്നര ഗ്ളാസ് ഒന്നാം പാല്‍ എടുക്കണം. അല്‍പം ചൂടുവെള്ളമൊഴിച്ച് ചതച്ച് രണ്ടാം പാലും തയാറാക്കണം. 7 മുതല്‍ 10 വരേയും കുറച്ച് അണ്ടിപ്പരിപ്പും എടുത്ത് മിക്സിയില്‍ അരച്ചെടുക്കണം.
ഉരുളി അടുപ്പത്തുവെച്ച് ചൂടാകുമ്പോള്‍ കുറച്ച് നെയ്യൊഴിച്ച് കുതിര്‍ത്തുവെച്ച ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റണം. കുറേ വഴറ്റി നിറം മാറുമ്പോള്‍ മുക്കാല്‍ ഭാഗം എടുത്ത് മിക്സിയില്‍ ഒന്നടിച്ച് എടുത്ത് ഉരുളിയിലേക്കൊഴിച്ച് ഇളക്കണം. ഇതിലേക്ക് രണ്ടാം പാലൊഴിച്ചിളക്കണം. തിളച്ച് കുറുകിവരുമ്പോള്‍ 8 മുതല്‍ 12 വരെ അരച്ചുമാറ്റിവെച്ചത് ഒഴിച്ച് യോജിപ്പിക്കണം. എല്ലാം ഒന്നുചേര്‍ന്ന് പാകമായാല്‍ ഏലയ്ക്കാപ്പൊടിയും ഒന്നാംപാലും ഒഴിച്ചിളക്കാം. തിളവരാന്‍ തുടങ്ങുമ്പോള്‍ ഇറക്കിവെക്കാം.
നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് ഒഴിക്കണം. ബദാം അരിഞ്ഞതും വിതറി ആവിപോകത്തക്കവിധത്തില്‍ അടച്ചുവെച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഒന്നു സെറ്റായാല്‍ മാത്രമേ കയിലിടാവൂ. വളരെ രുചികരമായ ജാക്ഫ്രൂട്ട്, ബനാന കാരറ്റ് പ്രഥമന്‍ വിളമ്പാന്‍ റെഡി.

No comments:
Post a Comment