Blog Title:

Blog Title:
Created by Shamnad Koori Parambil, Doha - Qatar. Mob: +974 5518 2235

Tuesday, September 16, 2014

നേന്ത്രപ്പഴം പ്രഥമന്‍ (പായസം - 02)

പായസം - 02
നേന്ത്രപ്പഴം പ്രഥമന്‍
ചേരുവകള്‍:
1)
നന്നായി മൂത്തുപഴുത്ത നാടന്‍ നേന്ത്രപ്പഴം -6-7 എണ്ണം
2)
ശര്‍ക്കര -അര കി. ഗ്രാം
3)
വിളഞ്ഞ വലിയ തേങ്ങ -രണ്ടെണ്ണം
4)
നെയ്യ് -മൂന്ന് ടേബ്ള്‍ സ്പൂണ്‍
5)
ജീരകപ്പൊടി, ചുക്കുപൊടി -അര
ടീസ്പൂണ്‍ വീതം
6)
ഏലയ്ക്കാപ്പൊടി -ഒരു ടീസ്പൂണ്‍
7)
തേങ്ങാക്കൊത്ത് -ഒന്നര ടേബ്ള്‍ സ്പൂണ്‍
8)
അണ്ടിപ്പരിപ്പ് -10-12 എണ്ണം
9)
ബദാം അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
പാകപ്പെടുത്തുന്ന വിധം:
നേന്ത്രപ്പഴം തൊലിയും കുരുവും കളഞ്ഞ് ചെറുതായരിഞ്ഞുവെക്കണം. കുറച്ചു രണ്ടാം പാലൊഴിച്ച് നന്നായി വേവിച്ച് മയത്തില്‍ ഉടച്ചെടുക്കണം. തേങ്ങചിരകി മിക്സിയില്‍ ചതച്ച് ഒന്ന്-ഒന്നരക്കപ്പ് ഒന്നാം പാല്‍ മാറ്റിവെക്കണം. ബാക്കി പീരയില്‍ ചൂടുവെള്ളമൊഴിച്ച് വീണ്ടും ചതച്ച് പിഴിഞ്ഞ് അരിച്ചെടുത്ത 7-8 കപ്പ് രണ്ടും മൂന്നും പാലും തയാറാക്കണം. ശര്‍ക്കര ഒരുകപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കണം.
ഉടച്ചെടുത്ത പഴം ഉരുളിയില്‍ പകര്‍ന്ന് കുറച്ച് നെയ്യൊഴിച്ച് കുറെ നേരം വഴറ്റണം. ഇതിലേക്ക് ശര്‍ക്കരപ്പാനി ഒഴിച്ചിളക്കണം. വരണ്ടുവരുമ്പോള്‍ രണ്ടും മൂന്നും പാലൊഴിച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ഒന്നുകുറുകി പാകമായി എന്നു തോന്നുമ്പോള്‍ ഒന്നാം പാലും പൊടികളും ചേര്‍ത്ത് യോജിപ്പിച്ച് തിളവരാന്‍ തുടങ്ങുമ്പോള്‍ ഇറക്കിവെക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തുകോരി പ്രഥമനിലേക്ക് ചേര്‍ക്കുക. ആവി പോവത്തക്കവിധത്തില്‍ അര - മുക്കാല്‍ മണിക്കൂര്‍ അടച്ചുവെച്ച് പ്രഥമന്‍ അല്‍പം ചൂടാറി ഒന്നു സെറ്റായശേഷം മാത്രം ഉപയോഗിക്കുക.

No comments:

Post a Comment