പായസം - 04
ചേരുവകള്‍:
1) പാലട പാക്കറ്റ് (ഏറ്റവും നല്ല ബ്രാന്‍ഡ്) -200 ഗ്രാം
2) പാല്‍ - രണ്ടര ലിറ്റര്‍
3) മില്‍ക്ക്മെയ്ഡ് - അര ടിന്‍
4) പഞ്ചസാര -രണ്ട് കപ്പ്
5) ഏലയ്ക്കാപ്പൊടി -മുക്കാല്‍ ടീ സ്പൂണ്‍
6) നെയ്യ്
-രണ്ട് ടേബ്ള്‍ സ്പൂണ്‍1) പാലട പാക്കറ്റ് (ഏറ്റവും നല്ല ബ്രാന്‍ഡ്) -200 ഗ്രാം
2) പാല്‍ - രണ്ടര ലിറ്റര്‍
3) മില്‍ക്ക്മെയ്ഡ് - അര ടിന്‍
4) പഞ്ചസാര -രണ്ട് കപ്പ്
5) ഏലയ്ക്കാപ്പൊടി -മുക്കാല്‍ ടീ സ്പൂണ്‍
7) അണ്ടിപ്പരിപ്പ് -15-16 എണ്ണം
8) കിസ്മിസ് -ഒരു ടേബ്ള്‍ സ്പൂണ്‍
9) വെണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
പാകപ്പെടുത്തുന്ന വിധം:
അട കഴുകി അരിച്ച് തിളപ്പിച്ച വെള്ളത്തിലിട്ടുവെച്ച് 10 മിനിറ്റ് കഴിഞ്ഞ് വെള്ളം ഊറ്റിക്കളയണം. ഇതിലേക്ക് കുറച്ച് പഞ്ചസാര ചേര്‍ത്തിളക്കി വെക്കണം. കുറച്ചുപാലും കുറച്ചുവെള്ളവും അടയും ഉരുളിയില്‍ വെച്ച് വേവിക്കണം. അട നല്ല മയമായിക്കഴിഞ്ഞാല്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കുറെ നേരം ഇളക്കി കുറച്ച് കുറുകി നിറംമാറി വരുമ്പോള്‍ മില്‍ക്ക്മെയ്ഡ് ചേര്‍ത്ത് യോജിപ്പിക്കണം. നല്ല കുറുകിയ അടപ്രഥമന്‍ പാകമായിക്കഴിഞ്ഞെങ്കില്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി ഇറക്കിവെക്കാം.
നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത്കോരി പായസത്തിലേക്കൊഴിക്കണം. വെണ്ണയും ചേര്‍ത്തുകൊടുക്കാം. ആവിപോകാന്‍ പാകത്തില്‍ അടച്ചുവെക്കണം. ചൂടു കുറഞ്ഞുകഴിഞ്ഞശേഷം വിളമ്പി ഉപയോഗിക്കാം. ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്ത് പാകപ്പെടുത്തിയാല്‍ അട പ്രഥമനാകും.

-----------------------------------------------------------------------------------------
No comments:
Post a Comment